wireless Electricity-
A system that can deliver power to devices without the need for wires has been shown off at a hi-tech conference.
The MIT researchers successfully demonstrated the ability to power a 60 watt light bulb wirelessly, using two 5-turn copper coils of 60 cm (24 in) diameter, that were 2 m (7 ft) away, at roughly 45% efficiency.[4] The coils were designed to resonate together at 9.9 MHz (≈ wavelength 30 m) and were oriented along the same axis. One was connected inductively to a power source, and the other one to a bulb. The setup powered the bulb on, even when the direct line of sight was blocked using a wooden panel. Currently, researchers have been able to power a 60 watt light bulb at roughly 90% efficiency at a distance of 3 feet.The emerging technology was demonstrated by Eric Giler, CEO of the US firm WiTricity, at the TED Global Conference held at Oxford in July 2009.[5][6] In this demonstration, Giler shows a WiTricity power unit powering a television as well as three different cell phones, the initial problem which inspired Soljacic to get involved with the project.
കമ്പ്യട്ടറും മറ്റു ഇലക്‌ട്രോണിക്‌സ് ഉപകണങ്ങളും വൈദുതി വയറുകള്‍ ഒഴിവാക്കി തികച്ചും വയര്‍ലെസ് ആയി പ്രവര്‍ത്തിക്കുന്ന കാലം വരുന്നു. അതിന്റെ ആദ്യപടിയായെന്നോണം വൈദ്യുതിവയറുകള്‍ ഒഴിവാക്കിയുള്ള വയര്‍ലെസ്സ് കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
മൊബൈലുകളും മറ്റ് വയര്‍ലെസ്സ് ഇലക്ട്രോക്‌സ് ഉപകരണങ്ങളും വ്യാപകമായെങ്കിലും വെദ്യുതിയുടെ കാര്യത്തില്‍ വയര്‍ലെസ് എന്നത് നടക്കാന്‍ കഴിയാത്ത സ്വപ്‌നമായിട്ടാണ് പലരും കരുതിയിരുന്നത്. നേരിട്ട് വൈദ്യുതിവയറുകള്‍ ബന്ധിപ്പിക്കാതെ ബള്‍ബോ ഫാനോ പ്രവര്‍ത്തിക്കുക അസാധ്യം എന്നായിരുന്നു ധാരണ. എന്നാല്‍, ആ മേഖലയിലും ശാസ്ത്രം വിജയംവരിക്കുകയാണ്.
ഇതിന്റെ ആദ്യപടിയായെന്നോണം വയര്‍ലെസ് ചാര്‍ജറുകള്‍ രംഗത്തുവരുന്ന കാര്യം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലോകത്തിലെ മികച്ച ഐ.ടി അനുബന്ധ ഉപകരണ കമ്പനികളിലൊന്നായ ഫ്യുജിറ്റ്‌സ്യൂ കമ്പനിയാണ് മാഗ്‌നറ്റിക് ഇന്റന്‍ഷന്‍ സങ്കേതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വയര്‍ലെസ് മോണിറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
കമ്പ്യൂട്ടറിലേക്കും മോണിറ്ററിലേക്കും ബ്ലൂടൂത്ത്, വൈഫൈ എന്നീ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും മറ്റു വിവരങ്ങളും കൈാമാറുണ്ടെങ്കിലും, വയര്‍ലെസ്സായി വൈദ്യുതി നല്‍കാന്‍ ഇതുവരെ സാധ്യമായിരുന്നില്ല. ജര്‍മ്മനിയില്‍ മാര്‍ച്ച് അഞ്ചിന് അവസാനിച്ച ഇലആകഠ 2011ഷോയിലാണ് ഈ കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ പ്രദര്‍ശനം നടന്നത്.
വൈഫൈ റൂട്ടര്‍ പോലെ നിശ്ചിത അകലത്തില്‍ (10 മിറ്റര്‍ വരെ അകലത്തില്‍) സ്ഥാപിക്കപ്പെട്ട ഹോട്ട്് സ്‌പോട്ടില്‍ നിന്നാണ് മാഗ്‌നറ്റിക് ഇന്റക്ഷന്‍ വഴി വൈദ്യുതി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതി സ്വീകരിക്കുന്ന സങ്കേതത്തെ സ്മാര്‍ട്ട് യൂണിവേഴ്‌സല്‍ പവര്‍ ആക്‌സസ് (SUPA) ടെക്‌നോളജി എന്നാണ് പറയുന്നത്. ചിത്രങ്ങളും മറ്റും സി.പി.യുവില്‍ നിന്ന് സ്വീകരിക്കുന്നതും വയര്‍ലെസ് ആയിത്തന്നെ. 22 ഇഞ്ച് മോണിറ്ററാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്റീരിയര്‍ ഡിസൈനിങ്ങുകള്‍ക്ക് പ്രധാന്യം നല്‍കുന്ന ഓഫീസുകള്‍ക്കും മറ്റും ഇത്തരം മോണിറ്ററുകള്‍ അനുയോജ്യമായിരിക്കും.
മാഗ്‌നറ്റിക് ഇന്റക്ഷന്‍ സാങ്കേതികവിദ്യ പുതിയ ഒന്ന് അല്ല എന്നും കൂടിയ അളവിലുള്ള െൈവദ്യുതി പ്രസരണം അപകടങ്ങള്‍ക്ക് കാരണമാക്കുമെന്നും വിമര്‍ശനമുണ്ട്. മാത്രമല്ല വിലകുറഞ്ഞ കേബിളുകള്‍ക്ക് പകരമുള്ള ഈ സംവിധാനം വളരെ ചെലവേറിയതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment