Google Music Beta Features :
( മലയാളതതിലുള്ള report എറ്റവും താഴെ കൊടുത്തിരിക്കുന്നു )
- Listen anywhere, even offline - You can get to your personal music collection at home or on the go. Listen from the web or any enabled device with the Music app available from Android Market. Not online? No problem. The songs you've recently played will automatically be available offline. You can also select the specific albums, artists and playlists you want to have available when you're not connected.
- Stay in sync, without the hassle - Spend more time listening to your music and less time managing it. Once your music is online, it's always available. Playlists are automatically kept in sync, and you don't have to worry about cables, file transfers, or running out of storage space.
- Your collection, now in one place - Upload your personal music collection to a single library, even if it's scattered across multiple computers. You can upload music files from any folder or add your iTunes® library and all of your playlists. And when you add new music to your computer, it can be automatically added to your music collection online.
- Mix it up - Create your own custom playlists with just a few clicks. Or use Instant Mix to automatically build new playlists of songs from your collection that go great together. All the playlists you create and all the changes you make to them are automatically available everywhere your music is.
How to get an Google Music Beta invitation :
- Goto Google Music Beta page and click "Request an Invitation >" button.
- If you are not from US, you will be shown an error message as posted below - in this case continue using a US proxy site like www.hidemyass.com to access the page.
- Once the page loads-up Sign-in using your Google account credentials.
ആപ്പിളിന്റെ ഐ ട്യൂണ്‍സ് ഷോപ്പും ആമസോണിന്റെ ക്ലൗഡ് സര്‍വീസും കണ്ട് ഗൂഗിളിനെ സംഗീതവിരോധിയെന്ന് ആക്ഷേപിച്ചവര്‍ ഇനി ഗൂഗിള്‍ വിമര്‍ശനത്തിന് വേറെ കാരണം തേടേണ്ടിവരും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഐ. ഒ. മീറ്റിലെ പുല്‍കൂട്ടില്‍ സംഗീത സാന്ദ്രമായ ദിനങ്ങളുടെ വരവറിയിച്ച് ഗൂഗിളിന്റെ മ്യൂസിക് പുത്രന്‍ മ്യൂസിക് ബീറ്റ പിറന്നു കഴിഞ്ഞു. ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇനി ഗൂഗിളിന്റെ അതിബൃഹത്തായ ജൂക്‌ബോക്‌സില്‍ നിന്ന് തങ്ങളുടെ ഇഷ്ട സംഗീതം സദാ ആസ്വദിക്കാനാവും.
പാട്ടുകള്‍ നിറഞ്ഞ് ശ്വാസംമുട്ടി നില്‍ക്കുന്ന മെമ്മറികാര്‍ഡുമായി നിരാശരായി നടക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സംഗീത പ്രേമികള്‍ക്കാണ് ഗൂഗിള്‍ മ്യൂസികിന്റെ വരവ് പ്രധാനമായും ആശ്വസമേകുക. ഇനി ഇഷ്ടമുള്ള പാട്ടുകള്‍ വാങ്ങി ഗൂഗിള്‍ മ്യൂസിക് ക്ലൗഡില്‍ സൂക്ഷിച്ചോളൂ. ഒന്നും രണ്ടുമല്ല, 20000 പാട്ടുകള്‍ വരെ അവിടെ സൂക്ഷിക്കാനാവും. ആവശ്യമുള്ളപ്പോള്‍ സ്മാര്‍ട്ട് ഫോണോ ടാബ്‌ലറ്റോ ഉപയോഗിച്ച് കേള്‍ക്കുകയും ചെയ്യാം.
ആഭരണങ്ങള്‍ ബാങ്കിലെ ലോക്കറില്‍ സൂക്ഷിക്കുന്നത് പോലെ നിങ്ങള്‍ വാങ്ങിയ നിങ്ങളുടെ ഇഷ്ട സംഗീതം ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ലോക്കറുകളാണ് മ്യൂസിക് കഌഡുകള്‍. ആവശ്യമുള്ളപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈലോ ടാബ്‌ലറ്റോ ഉപയോഗിച്ച് നിങ്ങളുടെ കളക്ഷന്‍ തുറന്ന് പാട്ട് കേള്‍ക്കുകയും ചെയ്യാം. എന്നാല്‍ പാട്ടുകള്‍ കോപ്പി ചെയ്യാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിയില്ല. പാട്ടുകള്‍ ശേഖരിച്ച് മൊബൈലിലോ കമ്പ്യൂട്ടറിലോ കൊണ്ട് നടക്കേണ്ടെന്നതാണ് ഇതിന്റെ മെച്ചം. അങ്ങിനെ മെമ്മറി കാര്‍ഡിലെ സ്ഥലം ലാഭിക്കുകയും ചെയ്യും. നിലവില്‍ ആമസോണും ആപ്പിളും മാത്രമാണ് മ്യൂസിക് കഌഡ് സേവനം നല്‍കുന്നത്.
എന്നാല്‍ ആപ്പിള്‍ ഐ ട്യൂണ്‍സിലേത് പോലെ ഗൂഗിള്‍ മ്യൂസിക് ബീറ്റയില്‍ നിന്ന് തല്‍കാലം പാട്ടുകള്‍ കാശുകൊടുത്ത് വാങ്ങാന്‍ കഴിയില്ല. വാങ്ങിയ പാട്ടുകള്‍ ഗൂഗിള്‍ ഒരുക്കുന്ന വിര്‍ച്വല്‍ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ സൂക്ഷിച്ച് വെക്കാന്‍ മാത്രമേ കഴിയൂ. പാട്ടുകള്‍ പണം കൊടുത്ത് വാങ്ങാനുള്ള സേവനവും ഗൂഗിള്‍ മ്യൂസികില്‍ ഒരുക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ സംഗീത നിര്‍മാണകമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് തടസ്സമായത്.
ഇപ്പോള്‍ ഗൂഗിള്‍ തുടങ്ങിയതുപോലുള്ള ക്ലൗഡ് മ്യൂസിക് സേവനം ഇന്റര്‍നെറ്റിലെ ചില്ലറ വില്‍പനയുടെ മൊത്തക്കച്ചവടക്കാരായ ആമസോണ്‍ മാര്‍ച്ചില്‍ തന്നെ ആരംഭിച്ചിരുന്നു. ആപ്പിള്‍ ഐ ട്യൂണുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് അന്ന് ആമസോണ്‍ കഌഡ് ഡ്രൈവും കഌഡ് പ്‌ളേയറും തുടങ്ങിയത്. പാട്ടുകള്‍, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവ ആമസോണ്‍ സെര്‍വറിലേക്ക് അപ് ലോഡ് ചെയ്യാനും ആവശ്യമുള്ളപ്പോള്‍ ബ്രൗസറോ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബല്റ്റ് എന്നിവയോ വഴി ഉപയോഗിക്കാനും കഴിയും. ആമസോണ്‍ അഞ്ച് ജി ബി വരെ സൗജന്യ ഒണ്‍ലൈന്‍ സ്‌റ്റോറേജും 20 ഡോളറിന് ഒരു വര്‍ഷത്തേക്ക് 20 ജി ബി സ്‌റ്റേറേജുമാണ് നല്‍കുന്നത് .എന്നാല്‍ ഗൂഗിള്‍ മ്യൂസിക് ഇപ്പോള്‍ കഌഡ് സേവനം തികച്ചും സൗജന്യമായാണ് നല്‍കുന്നത്. കടുത്ത മല്‍സരം നടക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ലറ്റ് വിപണിയില്‍ പിടിമുറുക്കുന്നതിന്‌റെ മുന്നോടിയായി ആന്‍ഡ്രോയിഡിനെ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗൂഗിള്‍ മ്യൂസിക് എന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് വിപണിയില്‍ പണം കൊടുത്ത് കാണാന്‍ കഴിയുന്ന രീതിയില്‍ സിനിമകള്‍ സ്ട്രീം ചെയ്യാനും ഗൂഗിള്‍ ഒരുങ്ങുകയാണ്. ഇങ്ങിനെ വാടക കൊടുത്ത് കാണാനായി മാത്രം വാങ്ങുന്ന സിനിമകള്‍ 30 ദിവസത്തിനുള്ളില്‍ കണ്ടാല്‍ മതിയാകും. കണ്ട് തുടങ്ങിയാല്‍ 24 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയാല്‍ മതി എന്ന സൗകര്യവുമുണ്ട്.
സംഗീത ആല്‍ബങ്ങള്‍ വാങ്ങി വീട്ടിലെ കമ്പ്യൂട്ടറിലോ മ്യൂസിക് സിസ്റ്റത്തിലോ സൂക്ഷിക്കുന്നതുപോലെ നിയമപരമാണ് തങ്ങളുടെ മ്യൂസിക് ബീറ്റ സേവനമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പൈറേറ്റഡ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഗാനങ്ങള്‍ എങ്ങിനെ തിരിച്ചറിയും എന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം അവര്‍ നല്‍കുന്നില്ല. തുടക്കത്തില്‍ music. google.com എന്ന വെബ്‌സൈറ്റില്‍ അപേക്ഷനല്‍കുമ്പോള്‍ ലഭിക്കുന്ന ഇന്‍വിറ്റേഷനിലൂടെയോ മ്യൂസിക് ബീറ്റയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് മ്യൂസിക് ബീറ്റയുടെ സേവനം
Malayalam report from-യാസിര്‍ ഫയാസ് (mb4TECH)
No comments:
Post a Comment