വന്‍കിട കമ്പനികളുടെ പുതിയ മോഡല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങുന്നതിനു മുമ്പേ അതിന്റെ ചിത്രങ്ങളും വിശദാംശങ്ങളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുക പതിവാണ്. ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവിടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന എത്രയോ ബ്ലോഗുകളുമുണ്ട്. ഐഫോണ്‍ 4, ഗൂഗിള്‍ എസ്, നോക്കിയ ഇ-സീരീസ് എന്നിവയുടെ വിവരങ്ങള്‍ ഇത്തരത്തില്‍ മുന്‍പേ പുറത്തുവന്നതാണ്. ഇപ്പോഴിതാ ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനിയുടെ പുതിയ മോഡല്‍ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നു. ഇനിയും വിപണിയിലെത്താത്ത ഈ ഫോണിനെക്കുറിച്ച് ടെക്‌നോളജി സൈറ്റുകള്‍ വാര്‍ത്തയും നല്‍കിക്കഴിഞ്ഞു.
'നൂറു യൂറോയിലും വിലക്കുറവില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍' എന്നാണ് പ്രമുഖ ടെക്‌േനാളജി ബ്ലോഗായ ആന്‍ഡ്രോയിഡ് ഫ്രാന്‍സ് ഇതേക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. മൈക്രോമാക്‌സിന്റെ എ-70 എന്ന പുത്തന്‍ ഫോണാണ് ലോകശ്രദ്ധയാകര്‍ഷിച്ച ഈ അദ്ഭുത താരം.
മൂന്നുമാസം മുമ്പ് ആറായിരം രൂപയ്ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയിലെത്തിച്ചുകൊണ്ട് മൈക്രോമാക്‌സ് വന്‍വിപ്ലവം സൃഷ്ടിച്ചിരുന്നു. ആന്‍ഡ്രോ എ-60 (Andro A 60) എന്നു പേരിട്ട ആ മോഡലില്‍ ആന്‍ഡ്രോയിഡ് 2.1 പതിപ്പാണ് ഇണ്ടായിരുന്നത്. ആന്‍ഡ്രോ എ-60 യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഉടന്‍ ഇറങ്ങാന്‍ പോകുന്ന ആന്‍ഡ്രോ എ-70 എന്ന് ടെക്‌ബ്ലോഗുകള്‍ പ്രവചിക്കുന്നു. ആന്‍ഡ്രോയ്ഡ് 2.2 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എ-70 യുടെ വില 7,999 രുപയായിരിക്കുമെന്നും ബ്ലോഗുകള്‍ പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ ആന്‍ഡ്രോയിഡ് 2.2 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും എ-70. അതുകൊണ്ടുതന്നെയാണ് പുറത്തിറങ്ങുംമുമ്പ് മൈക്രോമാക്‌സിന്റെ ഈ സ്മാര്‍ട്‌ഫോണ്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ബ്ലോഗുകളിലെ സ്‌പെസിഫിക്കേഷന്‍ വിശ്വസിക്കാമെങ്കില്‍ 3.2 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാകും എ-70 യില്‍ ഉണ്ടാകുക. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയും ഫോണിലുണ്ടാകും. അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറ, വീഡിയോ കോളിങിനായി മുന്‍വശത്ത് വി.ജി.എ. ക്യാമറ, 32 ജി.ബി. വരെയുളള എക്‌സ്‌റ്റേണല്‍ മെമ്മറി സപ്പോര്‍ട്ട് എന്നിവയും ഉണ്ടാകും.
ജി.എസ്.എം.അറീന എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട ചിത്രങ്ങളനുസരിച്ച് എച്ച്.ടി.സി. ഡിസയര്‍, ഗൂഗിള്‍ നെക്‌സസ് വണ്‍ എന്നീ ഫോണുകളോടാണ് കാഴ്ചയില്‍ എ-70 യ്ക്ക് സാമ്യം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
എന്നാല്‍, പുതിയ മോഡല്‍ ഫോണ്‍ ഇറക്കുന്നതിനെക്കുറിച്ച് മൈക്രോമാക്‌സ് ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. കമ്പനിയുടെ വെബ്‌സൈറ്റിലും ഇതേക്കുറിച്ച് വിവരങ്ങളില്ല.
ഹര്യാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സ് കമ്പനി മൂന്നുവര്‍ഷം മുമ്പാണ് ഹാന്‍ഡ്‌സെറ്റുകളുടെ വില്പന ആരംഭിച്ചത്. വന്‍കിടകമ്പനികളുമായി മത്സരിച്ചുകൊണ്ട് തങ്ങളുടെ ചുവടുറപ്പിക്കാന്‍ കമ്പനിക്ക് എളുപ്പത്തില്‍ കഴിഞ്ഞു. ഇന്നിപ്പോള്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ 6.24 ശതമാനം വില്പന മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റുകള്‍ക്കാണ്.
2010 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുന്ന മുന്നാമത്തെ കമ്പനി എന്ന ബഹുമതിയും മൈക്രോമാക്‌സ് സ്വന്തമാക്കിക്കഴിഞ്ഞു. എ-70 യുടെ വരവോടെ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വന്‍തരംഗം തന്നെ സൃഷ്ടിക്കാന്‍ മൈക്രോമാക്‌സിന് ആവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. to know more about Micromax:- visit@: http://www.micromaxinfo.com/products.php
No comments:
Post a Comment